Basic Information

9:21 PM AMAL NASEER 0 Comments

ഭരണഘടനയെ കുറിച്ചുള്ള 

അടിസ്ഥാന വിവരങ്ങൾ 


➤ 1949 നവംബർ 26 ന് ഭരണഘടനയെ ഭരണഘടനാ നിർമാണ സഭ അംഗീകരിച്ചു . 1950 ജനുവരി 24 ന് ഭരണഘടനയിൽ സഭാംഗങ്ങൾ ഒപ്പുവെച്ചു .1950 ജനുവരി 26 ന് ഭരണഘടന നിലവിൽ വന്നു .
➤ എഴുതപ്പെട്ട ഏറ്റവും വലിയ ഭരണഘടന ഇന്ത്യയുടെതാണ് . അമേരിക്കയുടെ ഭരണഘടനയാണ് എഴുതപെട്ട ഏറ്റവും ചെറിയ ഭരണ ഘടന .
➤ ഇന്ത്യൻ ഭരണഘടനയുടെ പ്രൈം ചാർട്ടർ എന്നറിയപെടുന്നത് 1861 ലെ കൗൺസിൽസ് ആക്ട്‌ ആണ് .
➤ 22 ഭാഗങ്ങളും , 395 വകുപ്പുകളും (ആർട്ടിക്കിൾ) 12 പട്ടികകളുമാണ് (ഷെഡ്യൂൾ) ഇന്ത്യൻ ഭരണഘടനയ്ക്കുള്ളത് . ഇതിനു പുറമേ ആമുഖവുമുണ്ട് (Preamble).
➤ 1949 നവംബർ 26 ന് ഭരണഘടന അംഗീകരിക്കുമ്പോൾ 395 വകുപ്പുകളും 8 പട്ടികകളും മാത്രമാണ് ഉണ്ടായിരുന്നത് .
➤ ആമുഖം ഭരണഘടനയുടെ ഭാഗമല്ലന്ന് സുപ്രീം കോടതി വിധിച്ചത് 1960 ലെ ബേറുബറി (Berubari) കേസിലാണ് .1973 ലെ കേശവാനന്ദ ഭാരതി കേസിൽ ഈ വിധി തിരുത്തി ആമുഖത്തെ ഭരണഘടനയുടെ ഭാഗമായി സുപ്രീം കോടതി അംഗീകരിച്ചു .
➤ ഭരണഘടനയുടെ ആത്മാവ് , ഭരണഘടനയിലേക്കുള്ള താക്കോൽ എന്നിങ്ങനെ ജവഹർ ലാൽ നെഹ്‌റു വിശേഷിപ്പിച്ചത് ആമുഖത്തെയാണ് .
➤ ആമുഖത്തെ ഭരണഘടനയുടെ തിരിച്ചറിയൽ കാർഡ് (Identity card of the Constitution) എന്ന് വിശേഷിപ്പിച്ചത് എൻ .എ. പാൽകിവാലയാണ് . ഹോറോസ്കോപ് (Horoscope of our sovereign democratic republic) എന്ന് വിശേഷിപ്പിച്ചത് കെ.എം.മുൻഷി . ഭരണഘടനയുടെ സാരാംശം (Key note to the constitution) എന്ന് വിശേഷിപ്പിച്ചത് ഏണെസ്റ്റ് ബാർകാറാണ് .
➤ മൗലികാവകാശങ്ങളെ സുപ്രീം കോടതി പരമ പവിത്രമെന്ന് (Sacrosanct) വിശേഷിപ്പിച്ചത് 1967 ലെ ഗോലക്നാഥ് കേസിലാണ് .
➤ ഭരണഘടനയുടെ ആത്മാവും ഹൃദയവും (is the very soul of the constitution and the very heart of it) എന്ന് 32 ആം വകുപ്പിനെ വിശേഷിപ്പിച്ചത് ബി.ആർ. അംബേദ്കർ  ആണ് .
➤ Manifesto of aims and aspiration എന്ന് നിർദേശക തത്വങ്ങളെ വിശേഷിപ്പിച്ചത് -K.C. Wheare .
➤ ഇൻസ്ട്രുമെൻറ് ഓഫ് ഇൻസ്ട്രക്ഷൻ എന്നറിയപെടുന്നത് - മാർഗ നിർദേശക  തത്വങ്ങൾ .

0 comments: