Citizenship
പൗരത്വം (Citizenship){ഭാഗം -II }
സ്വതന്ത്ര ഇന്ത്യയിൽ പൗരത്വം ലഭിക്കുന്നതിനുള്ള വ്യവസ്ഥകൾ ഭരണഘടനയുടെ രണ്ടാം ഭാഗത്ത് ആർട്ടിക്കിൾ 5 മുതൽ 11 വരെ പ്രതിപാദിക്കുന്നു . എന്നാൽ ഇതിൽ 1950 ജനുവരി 26 ന് ആരൊക്കെ ഇന്ത്യൻ പൗരന്മരായിരിക്കുമെന്നു മാത്രമേ വിശദീകരിക്കുന്നുള്ളു . തുടർനിയമങ്ങൾക്ക് ഭരണഘടന പാർലമെന്റിനെ ചുമതലപെടുത്തി . അതനുസരിച്ച് തയ്യാറാക്കിയ 1955 ലെ പൗരത്വ നിയമമാണ് ഏതെല്ലാം ഗണത്തിൽ പെടുന്നവർ ഇന്ത്യൻ പൗരന്മരായിരിക്കുമെന്നു വിശദീകരിക്കുന്നത്.
ഏക പൗരത്വ വ്യവസ്ഥയാണ് ഭരണഘടന അനുവദിക്കുന്നത് . ഇന്ത്യൻ ഭൂപ്രദേശത്ത് ജനിച്ചവരും മാതാപിതാക്കൾ ഇന്ത്യൻ ഭൂപ്രദേശത്ത് ജനിച്ചവരും , ചുരുങ്ങിയത് അഞ്ഞുവർഷമെങ്കിലും ഇന്ത്യയിൽ സാദാരണ താമസക്കാരായിരിക്കുന്നവരും ഇന്ത്യൻ പൗരത്വത്തിനു അർഹാരാണെന്നു ഭരണഘടനയുടെ ഭാഗം രണ്ടിൽ ആർട്ടിക്കിൾ അഞ്ചിൽ വ്യക്തമാക്കുന്നു .
ഭരണഘടന നിലവിൽ വരുമ്പോൾ പാകിസ്ഥാന്റെ ഭൂപ്രദേശത്ത് നിന്ന് ഇന്ത്യയിലേക്ക് കുടിയേറ്റം ചെയ്തവരെയും ഇന്ത്യൻ പൗരന്മാരായി കണക്കാക്കി . ഇങ്ങനെയുള്ളവർ 1935 ലെ ഗവന്മെന്റ് ഓഫ് ഇന്ത്യ ആക്ട് പ്രകാരമുള്ള ഇന്ത്യൻ ഭൂപരിധിയിൽ ജനിച്ചവരോ അങ്ങനെയുള്ളവരുടെ മക്കളോ മക്കളുടെ മക്കളോ ആയിരിക്കണം . 1948 ജൂലൈ 19 ന് മുമ്പു കുടിയേറിയവർ കുടിയേറ്റത്തിനുശേഷം ഇന്ത്യയിൽ സ്ഥിരതാമാസക്കാരാണെങ്കിൽ പൗരത്വം നൽകാം . 1948 ജൂലൈ 19 നോ അതിനു ശേഷമോ ഇന്ത്യയിലേക്ക് കുടിയേറിയവർ ചുമതലപ്പെട്ട അധികാരിക്ക് അപേക്ഷ നൽകി പൗരത്വം സ്വീകരിക്കാം .
1947 മാർച്ച് 1 നു ശേഷം ഇന്ത്യൻ ഭൂപ്രദേശത്ത് നിന്ന് പാകിസ്ഥാന്റെ ഭൂപ്രദേഷത്തേക്ക് കുടിയേറി താമസിച്ചവർക്ക് ഇന്ത്യൻ പൗരത്വത്തിനു അർഹതയുണ്ടാവില്ല . വിദേശ രാജ്യത്ത് പൗരത്വം സ്വീകരിച്ചവർക്കും ഇന്ത്യൻ പൌരത്വത്തിന് അവകാശമുണ്ടായിരിക്കില്ല .
ഇന്ത്യയിൽ പൗരത്വം ലഭിക്കുന്നതിനുള്ള അഞ്ചു വഴികൾ
- By Birth
- By Descent
- By Registration
- By Naturalization
- Incorporation of Territory
പൗരത്വം നഷ്ടപെടാവുന്ന മൂന്ന് വഴികൾ
- Renunciation
- Termination
- Depreviation


0 comments: