Directive Principles

11:36 AM AMAL NASEER 0 Comments

നിർദേശകതത്ത്വങ്ങൾ
 (Directive Principles)
[ഭാഗം - IV ]

 
                                              ഭരണഘടനയുടെ 36 മുതൽ 51 വരെയുള്ള വകുപ്പുകളിൽ നിർദേഷകതത്ത്വങ്ങൾ പ്രതിപാതിക്കുന്നു . നിർദേഷകതത്ത്വങ്ങൾ ഏറ്റവും അധികം സ്വാംശീകരിക്കുന്നത് ക്ഷേമരാഷ്ട്രതത്ത്വങ്ങളെയാണ് . 38 ഉം 39 ഉം വകുപ്പുകളാണ് ഇതിൻറെ മൂലശിലകൾ . ജനക്ഷേമത്തിനു ഉത്തകുന്നൊരു സാമൂഹികക്രമം ചിട്ടപെടുത്തണമെന്നാണ് 38 ആം വകുപ്പ് ഉദ്ബോധിപ്പിക്കുന്നത് . 39 ആം വകുപ്പ് ഇതിൻറെ വിശദാംശങ്ങളിലേക്ക് കടക്കുന്നു . പൗരന്മാർക്കു മതിയായ ജീവനോപാതികൾ ഉറപ്പാക്കുക , ഉത്പാദനോപാതികളുടെ കേന്ദ്രീകരണം തടഞ്ഞ് വിഭവങ്ങളുടെ ഉടമസ്ഥത പൊതു നന്മക്കു ഉതകും വിധം ചിട്ടപെടുത്തുക , ലിംഗപരിഗണകൂടാതെ തുല്യ ജോലിക്ക് തുല്യ വേതനം നൽകുക , തൊഴിലാളികളുടെയും കുട്ടികളുടെയും ചൂഷണം തടയുക എന്നിങ്ങനെ.

                                           ഇതിനു പുറമേ , തൊഴിലിനും വിദ്യഭ്യാസത്തിനുമുള്ള അവകാശം (41) , പ്രസവാനുകൂല്യം ഉൾപ്പെടെ നീതിയുക്തവും മനുഷ്യത്വപരവുമായ തൊഴിൽ സാഹചര്യങ്ങൾ (42) , തൊഴിലാളികൾക്ക് ജീവിക്കാനാവശ്യമായ വേതനം (43) , സാർവത്രിക വിദ്യാഭ്യാസം (45) , പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളുടെ വിദ്യാഭ്യാസപരവും സാമ്പത്തികവുമായ അഭിവൃദ്ധി (46) , ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുകയും ആരൊഗ്യനിലമെച്ചപെടുത്തുകയും ചെയ്യുക (47) തുടങ്ങിയ കാര്യങ്ങളാണ് ഈ വിഭാഗത്തിൽ പെടുന്ന മറ്റു നിർദേഷകതത്ത്വങ്ങൾ വിളംബരം ചെയ്യുന്നത് .

                                            ഗാന്ധിയൻ ആശയങ്ങളുടെ ഒരു ചെറു ധാരയും നിർദേഷകതത്ത്വങ്ങളിൽ  കാണാം .ഗ്രാമപഞ്ചായത്തിൻറെ സ്ഥാപനത്തെകുറിച്ച് പറയുന്ന 40 ആം വകുപ്പും കുടിൽ വ്യവസായം പ്രോത്സാഹിപ്പികണമെന്നു നിർദേശിക്കുന്ന 43 ആം വകുപ്പും ലഹരിപാനീയങ്ങൾ നിരോധിക്കണമെന്ന് ആവശ്യപെടുന്ന 47 ആം വകുപ്പിൻറെ അന്ത്യഭാഗവും കൃഷിയും മൃഗസംരക്ഷണവും സംഘടിപ്പിക്കണമെന്ന് സൂചിപ്പിക്കുന്ന 48 ആം വകുപ്പും ഇതിന്‍റെ ദൃഷ്ടാന്തങ്ങളായി നിലനിൽക്കുന്നു .

                                             അന്താരാഷ്ട്ര സമാധാനവും സുരക്ഷിതത്ത്വവും ഉറപ്പാക്കാൻ യത്നിക്കണമെന്നും നിർദേഷകതത്ത്വങ്ങൾ സൂചിപ്പിക്കുന്നു (51) . ഏകീകൃത സിവിൽ നിയമം കൊണ്ടുവരിക (44) , ജുഡീഷ്യറിയെ എക്സിക്യൂട്ടീവിൽ നിന്ന് വേർതിരിക്കുക (50) തുടങ്ങിയവയാണ് മറ്റുചില തത്ത്വങ്ങൾ .

0 comments: