Mahatma Gandhi National Rural Employment Guarantee Act
തൊഴിലുറപ്പു നിയമം
- 2005 സെപ്തംബർ 7 ന് പ്രാബല്യത്തിൽ വന്നു .
- ഗ്രാമീണ കുടുംബങ്ങളുടെ ഉപജീവനവും സുരക്ഷിതത്വവും ഉറപ്പാക്കുകയും സ്വന്തം പ്രദേശത്ത് തോഴിലെടുക്കാനുള്ള അവകാശം സംരക്ഷിക്കുകയും ചെയ്യുന്നു .
- അവിദഗ്ധ കായിക തൊഴിൽ ചെയ്യാൻ സന്നദ്ധതയുള്ള , പ്രായപൂർത്തിയായ അംഗങ്ങളുള്ള , ഒരു ഗ്രാമീണ കുടുംബത്തിന് ഒരു സാമ്പത്തിക വർഷത്തിൽ 100 ദിവസത്തെ തൊഴിൽ , നിയമം ഉറപ്പു നൽകുന്നു .
- ജമ്മു-കശ്മീർ ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും ഈ നിയമം ബാധകമാക്കിയിട്ടുണ്ട് .
- 2006 ഫിബ്രവരി 2ന് ആന്ധ്രാപ്രദേശിലെ ബണ്ട്‌ലപള്ളി ഗ്രാമപഞ്ചായത്തിൽ പ്രധാനമന്ത്രി മൻമോഹൻ സിങ്ങും സോണിയ ഗാന്ധിയും ചേർന്ന് ദേശീയ തൊഴിലുറപ്പ് ഉദ്ഘാടനം ചെയ്തു .
- തുടക്കത്തിൽ രാജ്യത്തെ ഏറ്റവും പിന്നാക്കമായ 200 ജില്ലകളിൽ ആരംഭിച്ച പദ്ധതി 2008 ഏപ്രിൽ 1 മുതൽ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിച്ചു .
- പഞ്ചായത്തുകളിൽ സ്ഥിരതാമസമുള്ള 18 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് പദ്ധതിയിൽ ചേരാം . ഉയർന്ന പ്രായപരിധി ഇല്ല .ദാരിദ്ര്യരേഖയ്ക്ക് മുകളിലുള്ളവർക്കും താഴെയുള്ളവർക്കും പദ്ധതിപ്രകാരം തൊഴിലിനു അർഹതയുണ്ട് .
- ഒരു കുടുംബത്തിലെ എല്ലാവർക്കും കൂടി ഒരു വർഷം 100 ദിവസമാണ് തൊഴിൽ ലഭിക്കുക . തൊഴിൽ ലഭിക്കുന്നവരിൽ മൂന്നിലോന്നെങ്കിലും സ്ത്രീകളായിരിക്കണം .
- പഞ്ചായത്തീ രാജിൻറെ അമ്പതാം വാർഷികത്തോടനുബന്ധിച്ചു 2009 ഗാന്ധി ജയന്തി ദിനത്തിൽ ചേർന്ന യോഗത്തിൽ വെച്ച് ദേശീയ തൊഴിലുറപ്പു പദ്ധതിയുടെ പേര് മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതി എന്നാക്കി മാറ്റി .
- കേരള സർക്കാർ നടപ്പാക്കുന്ന നഗര തൊഴിലുറപ്പു പദ്ധതിയാണ് അയ്യങ്കാളി അർബൻ എംപ്ലോയ്മെൻറ് ഗാരൻറി പ്രോഗ്രാം .


0 comments: