Notes For Malayalam Candidates

8:20 PM AMAL NASEER 0 Comments

Study Materials 

    സിവിൽ സർവീസ് ഉദ്യോഗാർത്തികൾക്ക്  (മലയാളത്തിൽ പ്രിപ്രേഷൻ ചെയ്യുന്നവർക്ക് ) ആവശ്യമായ STUDY MATERIAL ആണ് ഇതിൽ നൽകിയിരിക്കുന്നത് . മെറ്റീരിയൽ വായിക്കാൻ  Ø CLICK  HERE 


മലയാളത്തിൽ സിവിൽ സർവീസ് പരീക്ഷ  എഴുതുന്നവർക്ക് 



                                 നമ്മുടെ നാട്ടിൽ  മലയാളത്തിൽ എഴുതുന്ന സിവിൽ സർവീസ് ഉദ്യോഗാർതികൾക്ക്   ആവശ്യമായ പുസ്തകങ്ങൾ ലഭിക്കുക എന്നത് വളരെ പ്രയാസകരമാണ് . ചിലത് ലഭികുക പോലുമില്ല . അതിനാൽ അവര്ക്ക് വേണ്ടി നിർമിച്ചതാണ്  ഈ ബ്ലോഗ്‌ പേജ് . ഈ  പേജിൽ എല്ലാം ഉണ്ടെന്നു ഞാൻ അവകാശപെടുകയില്ല .എങ്കിലും നിങ്ങൾക്ക് ആവശ്യമുള്ളതും  എനിക്ക് ലഭിച്ചിട്ടുള്ളതുമായ എല്ലാ വിവരങ്ങളും ഉണ്ട് . എന്നിരുന്നാലും ഈ ബ്ലോഗിലെ ചിലവാക്കുകൾ ഇംഗ്ലീഷിൽ  തന്നെയാണ് ഉണ്ടാകുക കാരണം ആ  വാക്കുകൾ മലയാളത്തിൽ ഈ ബ്ലോഗിൽ എഴുതുന്നതിനു  പകരം ഇംഗ്ലീഷ് തന്നെയാണെങ്കിൽ വളരെ പെട്ടന്ന് മനസ്സിലാക്കാൻ കഴിയും എന്നതിനാലാണ് .

               സിവിൽ സർവീസ്  പരീക്ഷക്ക്‌ മൂന്നു സ്റ്റേജ്  ആണ് ഉള്ളത്

1)    പ്രിലിംസ്  എക്സാം  ( ഇത്  പ്രധാനമായും  2  എക്സാം ആണ് ഉള്ളത് )
   
            പ്രേലിംസിൽ  ഇപ്പോൾ CSAT എന്ന പേപ്പർ ഇപ്പോൾ QUALIFYING  പേപ്പർ ആണ് . ഈ പേപ്പറിൽ  കുറഞ്ഞത് 33%  മാർക്ക്‌  നേടിയാൽ മാത്രമേ  GS  പേപ്പർ വാല്യൂ  ചെയ്യൂ . GS  പേപ്പറിലെ മാർക്കിൻറെ  അടിസ്ഥാനത്തിലാണ് RANK  കിട്ടുക . UPSC  എത്രയാണ്  കട്ട്‌  ഓഫ്‌  വെക്കുക എന്നത് മുൻകൂട്ടി പറയാൻ കഴിയില്ല . അത് മുൻകൂട്ടി  കണ്ടു നമ്മൾ എക്സാം എഴുതേണ്ടത്

2)   MAINS  എക്സാം ( 7 പേപ്പർ  ആണ് ഇതിൽ ഉള്ളത് )
3)   INTERVIEW



                   ഈ  പേജിൽ സിവിൽ സർവീസ്  പ്രിപ്രേഷൻ ആവശ്യമായ  വിവരങ്ങൾ  ലഭ്യമാക്കും . താഴെ  കാണുന്ന ബട്ടണുകളിൽ ക്ലിക്ക് ചെയ്‌താൽ  സിവിൽ സർവീസ് പരീക്ഷക്ക്  വേണ്ട ആ വിഷയത്തിലെ വിവരങ്ങളുള്ള പേജിലേക്ക് എത്തും . വിവരങ്ങളിൽ അപാകതയോ  അല്ലെങ്കിൽ  ഏതെങ്കിലും വിവരം എഴുതാൻ വിട്ടുപോയിട്ടുണ്ടാങ്കിലോ COMMENT  ചെയ്യുക . ഇതിൽ  MAINS  പരീക്ഷക്ക്‌ വേണ്ടതും PRELIMS  പരീക്ഷക്ക്‌  വേണ്ടതും  വെവ്വേറേ  ആണ് നൽകിയിരിക്കുന്നത് . ആതിനാൽ  എല്ലാ  LINK  ഉം   വായിച്ചു മനസ്സിലാകിയാൽ മാത്രമേ  പ്രിപ്രേഷൻ  ശരിയാവുകയോള്ളു . ദി ഹിന്ദു   ന്യൂസ്‌  പേപ്പർ വയികേണ്ടത്  അത്യാവശ്യമാണ് . മുൻ  വർഷത്തെ  ചോദ്യപേപ്പർ  വായിച്ചു  ഉത്തരം  എഴുതാനും ശ്രമിക്കണം .



        ഇനി  സിവിൽ സർവീസ്  പരീക്ഷയെ കുറിച്ചുള്ള വിവരങ്ങൾ കൊടുക്കുന്നു . എത്ര പരീക്ഷകളാണ് ഉള്ളതെന്ന് മുകളില  കൊടുത്തിരുന്നു . ഇവിടെ  അതിനെ  കുറിച്ചുള്ള പൂർണ്ണ  വിവരമാണ് ഉള്ളത് .

PRELIMS EXAM

 2 പരീക്ഷ ആണ് ഇതിൽ  ഉള്ളത്

1) CSAT
     ഇതാണ്  QUALIFYING   പേപ്പർ ഇതിലാണ് 33%  മാർക്ക്‌ വേണ്ടത് .  ഇതിൽ ഉൾപെടുന്ന വിഷയങ്ങൾ  താഴെ പറയുന്നവയാണ്

* General Comprehension            * Basic Numeracy                                          
* General Mental Ability              * Decision Making and problem Solving    * Reasoning
* Data interpretation and Data Sufficiency  * Interpersonal Skill including Communication skill (100 ചോദ്യങ്ങൾ  10 ആം  തലം  വരെ  ഉള്ളവ )

2) GS paper
      ഇതാണ്  MERRIT   പേപ്പർ ഇതിലാണ്   മാർക്ക്‌ വേണ്ടത് .  ഇതിൽ ഉൾപെടുന്ന വിഷയങ്ങൾ  താഴെ പറയുന്നവയാണ്

* History            * Geography   * Economics  * Indian Politics  * Science and Technology  * Current Affairs
* Ecology  * Environment and Biodiversity   (100  ചോദ്യങ്ങൾ  +2 LEVEL )


MAINS  EXAM 

1) QUALIFYING  പേപ്പർ  ആണ്  ഉള്ളത്

* പേപ്പർ  1  -  ഏതെങ്കിലും  ഇന്ത്യൻ  ഭാഷയിൽ  Essay , Precis Writing , Translation etc...
  ഈ പേപ്പർ 300 മാർക്കിൻറെ  പേപ്പർ ആണ് ഇതിൽ കുറഞ്ഞത് 100 മാർകെങ്കിലും  നേടണം
* പേപ്പർ 2 - ഇഗ്ലിഷ്  ഭാഷയിലാണ് ഇത് എഴുതേണ്ടത്  Essay , Precis , Etc ..

Merit  പേപ്പർ  ആണ്  താഴേ കൊടുത്തിരിക്കുന്നത്

1) പേപ്പർ 1 ESSAY  ആണ്
      ഇതിൽ ഉദ്യോഗാർഥി  തിരഞ്ഞെടുത്ത ഭാഷയിൽ  എഴുതേണ്ടത് ആണ് . 250 മാർക്കിൻറെ  പേപ്പർ ആണിത്

2) GENERAL  STUDIES  1 - 250 Marks
  ഇതിൽ ഉൾപെടുന്നത്  ഇന്ത്യൻ പാരമ്പര്യവും (HERITAGE)  സംസ്കാരവും (CULTURE) ,   ചരിത്രവും(HISTORY ) കൂടെ ലോകത്തിൻറെയും സമൂഹത്തിൻറെയും (SOCIETY) ഭൂമിശാസ്ത്രവും (GEOGRAPHY )

3) GENERAL STUDIES 2 - 250  Marks
        ഈ പേപ്പറിൽ ഉൾപെടുന്നത് Governance , Polity , സാമൂഹിക നീതിയും (Social Justice) അന്താരാഷ്ട്ര  ബന്ധങ്ങളും ( International Relations)

4) GENERAL STUDIES 3  - 250 Marks
      ഇതിൽ ഉൾപെടുന്നത് സാങ്കേതികവിദ്യ (Technology), സാമ്പത്തികവികസനം (Economic Development), Bio-diversity , Environment (പരിസ്ഥിതി), Security and Disaster Management

5) GENERAL STUDIES 4  - 250 Marks
       ഇതിൽ അടങ്ങിയിരിക്കുന്നത് Ethics , Integrity and Aptitude

INTERVIEW /  PERSONALITY  TEST 

         സിവിൽ സർവീസ് ഉദ്യോഗാർഥിക്ക്  ഇഷ്ടമുള്ള ഭാഷയിൽ (അഥവാ ഇന്ത്യൻ ഭരണ ഘടന അംഗീകരിച്ചിട്ടുള്ള ഇന്ത്യൻ  ഭാഷ അല്ലെങ്കിൽ ഇംഗ്ലീഷ് ) Interview -ൽ  പങ്കെടുക്കാം . ആവശ്യമെങ്കിൽ വിവർതകനെ UPSC ഏർപെടുതും . പക്ഷേ ഭാഷ നാം അപേക്ഷ നൽകുമ്പോൾ  മുൻക്കൂട്ടി നൽകണം 

0 comments: