Right to Education Act

4:38 PM AMAL NASEER 0 Comments

വിദ്യാഭ്യാസ അവകാശ നിയമം 

  1.   വിദ്യാഭ്യാസ അവകാശ നിയമം (RTE -2009) പാർലമെൻറ് പാസ്സാക്കിയത് 2009 ആഗസ്ത് 4 നു ആണ് .
  2. നിയമം നിലവിൽ വന്നത് 2010 ഏപ്രിൽ 1 ന് ആണ് .
  3. 6 വയസിനും 14 വയസിനും ഇടയിലുള്ള മുഴുവൻ കുട്ടികളെയും സ്കൂളിൽ എത്തിക്കുന്നതിനും അവർക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനും വിദ്യാഭ്യാസ അവകാശനിയമം ലക്ഷ്യമിടുന്നു .
  4. 2002 ലെ 86-ആം ഭരണഘടനാ ഭേദഗതിയിലൂടെയാണ് പ്രാഥമിക വിദ്യാഭ്യാസം മൗലിക അവകാശമാകിയത് . ഇതോടൊപ്പം കുട്ടികളുടെ പ്രാഥമിക  വിദ്യാഭ്യാസം ഉറപ്പുവരുത്തൽ മൗലികകർതവ്യവുമാക്കി .
  5. ഭരണഘടനയുടെ മൂന്നാം പാർട്ടിൽ 21 A  ആയാണ് വിദ്യാഭ്യാസ അവകാശം ഉൾപെടുതിയിരിക്കുന്നത് .
  6. മൂന്നുമുതൽ ആറുവരെ വയസ്സുള്ളവർക്ക് പ്രിസ്കൂൾ പഠനം ഉറപ്പാക്കും.
  7. സ്വകാര്യ സ്കൂളുകൾ 25 ശതമാനം സീറ്റുകൾ ദരിദ്ര വിദ്യാർത്ഥികൾക്കായി നീക്കിവെക്കണം .
  8. വിദ്യാഭ്യാസ അവകാശ നിയമം ന്യൂനപക്ഷ സ്ഥാപനങ്ങൾക്ക് ബാധകമല്ലെന്നും ന്യൂനപക്ഷ സ്ഥാപനങ്ങൾ 25 ശതമാനം സീറ്റുകൾ ദാരിദ്രവിദ്യാർതികൾക്കായി നീക്കിവെക്കേണ്ടന്നും സുപ്രീംകോടതി വിധിച്ചത് 2014 മെയ്‌ 7 ന് ആണ് 
  9. വിദ്യാഭ്യാസം കേന്ദ്രത്തിനും സംസ്ഥാനത്തിനും തുല്ല്യ അവകാശമുള്ള കൺകറൻറ് ലിസ്റ്റിലുൾപ്പെട്ട വിഷയമാണ് .
  10. അധ്യാപകരുടെ യോഗ്യതയും ലഭ്യതയും ഉറപ്പുവരുത്തുന്ന നിയമം .

0 comments: