Right to Information Act 2005
വിവരാവകാശ നിയമം 2005
- വിവരാവകാശ നിയമം നിലവിൽ വന്നത് 2005 ഒക്ടോബർ 12 നാണ് .
- ഭരണഘടനാ പ്രകാരമോ ലോക്സഭയുടെയോ നിയമസഭകളുടെയോ നിയമം വഴിയോ നിലവിൽ വന്ന എല്ലാ സ്ഥാപനങ്ങളും സർകാരിൽ നിന്നും ഏതെങ്കിലും തരത്തിൽ സഹായധനം ലഭിക്കുന്ന സർക്കാർ ഇതര സംഘടനകളും ഈ നിയമത്തിൻറെ പരിധിയിൽ വരും .
- പബ്ലിക് അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള നിയന്ത്രണത്തിലുള്ള മറ്റു സ്ഥാപനങ്ങളിലെയും (സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് പോലും ) വിവരങ്ങൾ വാങ്ങി അപേക്ഷകന് നല്കുവാനുള്ള ബാധ്യതയും പബ്ലിക് അതോറിറ്റിക്കുണ്ട് .
- വിവരങ്ങൾ നൽകണമോ നിഷേധിക്കണമോ എന്ന് തീരുമാനിക്കുവാനുള്ള പൂർണ അധികാരം പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കാണ് .
- വിവരാവകാശ പ്രസ്ഥാനം തുടങ്ങിയത് രാജസ്ഥാനിലാണ് .
- വിവരാവകാശ നിയമതിനായുള്ള ശ്രമങ്ങൾക്ക് നേതൃത്വം നൽകിയ സംഘടന രാജസ്ഥാനിലെ മസ്ദൂർ കിസാൻ ശക്തി സംഘതൻ ആണ് .
- വിവരാവകാശ നിയമം ബാധകമല്ലാത്ത സംസ്ഥാനം ജമ്മുകശ്മീർ ആണ്
- വിവരാവകാശ നിയമപ്രകാരം ഏതെങ്കിലും കാര്യത്തെ കുറിച്ച് വിവരം ലഭികേണ്ടവർ 10 രൂപ ഫീസ് സഹിതം ബന്ധപെട്ട പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്ക് അപേക്ഷ നൽകണം . രേഖാമൂലമോ ഇലക്ട്രോണിക് മാധ്യമം വഴിയോ അപേക്ഷ നൽകാം .
- അപേക്ഷ ലഭിച്ചതിന് 30 ദിവസത്തിനകം പബ്ലിക് ഇൻഫർമേഷൻ ഓഫീസർ അപേക്ഷകന് വിവരം നൽകണം . അസ്സിസ്റ്റൻറ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ വഴി ലഭിച്ച അപേക്ഷയാണെങ്കിൽ 35 ദിവസത്തിനുള്ളിൽ വിവരം മതി .
- വ്യക്തിയുടെ ജീവനെയൊ സ്വാതന്ത്ര്യത്തെയോ ബാധിക്കുന്ന വിവരമാണ് ആവശ്യപെടുന്നതെങ്കിൽ അത് 48 മണിക്കൂറിനകം നൽകിയിരിക്കണം
- സമയപരിധി കഴിഞ്ഞാൽ അഥവാ 30 ദിവസങ്ങൾ കഴിഞ്ഞാൽ വൈകിയ ഓരോ ദിവസത്തിനും 250 രൂപ പിഴ നൽകേണ്ടി വരും (പരമാവധി 25000 )
- പിഴ സർകാരിനാണ് ലഭിക്കുക എന്നാൽ നഷ്ടപരിഹാരം അപേക്ഷകന് ലഭിക്കും
- പിഴ വിധിക്കാനുള്ള അധികാരം വിവരാവകാശ കമ്മിഷന് മാത്രമേയുള്ളൂ .പിഴ അച്ചടക്ക നടപടിക്കു ശുപാർശ ചെയ്യാനും നഷ്ടപരിഹാരം വിധിക്കാനും കമ്മിഷന് അധികാരമുണ്ട് .
- കമ്മിഷൻറെ വിധിയിൽ അതൃപ്തിയുള്ള പക്ഷം സുപ്രീം കോടതിയിലോ ഹൈക്കോടതിയിലോ റിട്ട് നൽകാം
- ഇൗ നിയമത്തിന് കീഴില്‍ ഉത്തമ വിശ്വാസ പ്രകാരം എടുത്ത എതെങ്കിലും നടപടികളുടെ പേരില്‍ എതെങ്കിലും വ്യക്തിക്കെതിരെ കേസോ പ്രോസിക്യൂഷന്‍ നടപടിയോ മറ്റ് നിയമ നടപടികളോ എടുക്കാനാവില്ല
- വിവരങ്ങൾ നൽകാനായി തയ്യാറായാൽ ഫീസ് അടക്കാനായി അപേക്ഷന് അറിയിപ്പ് നൽകണം
- വിവരങ്ങൾ നൽകാനാവില്ലങ്കിൽ ആ വിവരം അപേക്ഷകനെ അറിയിച്ചിരിക്കണം .അപ്പീലിനുള്ള സമയപരിധിയും അപ്പീൽ അധികാരിയുടെ വിവരങ്ങളും ആ കത്തിൽ ഉണ്ടായിരിക്കണം .
- വിവരങ്ങൾ മനപ്പൂർവം നൽകാതിരിക്കുന്നതോ നശിപ്പിക്കുന്നതോ കുറ്റകരമാണ്
- സംസ്ഥാന ഇൻഫർമേഷൻ കമ്മീഷനാണ് വിവരാവകാശ നിയമം നടപ്പിലാക്കുന്നതും അവയിലെ പരാതികൾ തീർപാക്കുന്നതും ശിക്ഷാനടപടികൾ സ്വീകരിക്കുന്നതുമായ അധികാരസ്ഥാനം .
- വിവരാവകാശ നിയമപ്രകാരം നൽകുന്ന ഉത്തരവുകൾ കോടതിയിൽ ചോദ്യം ചെയ്യാവുന്നതല്ല .
- ചില രഹസ്യാന്വേഷണ സുരക്ഷ സംഘടനകളെ ഈ നിയമത്തിൻറെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട് .
- കേരളത്തിലെ സംസ്ഥാന ഇൻഫർമേഷൻ കമ്മിഷൻറെ ആസ്ഥാനം തിരുവനന്തപുരം ആണ് .
വിവരാവകാശ ഓൺലൈൻ അപേക്ഷ ഫോറം



0 comments: