Sthree Suraksha Niyamam
സ്ത്രീ സുരക്ഷാ നിയമം 2013
- 2013 ഫിബ്രവരി മൂന്നിന് ക്രിമിനൽ ലോ (അമൻറ്മെൻറ്) ആക്ട് -2013 നിലവിൽ വന്നു . പൊതുവെ സ്ത്രീ സുരക്ഷ നിയമം എന്നാ പേരിൽ അറിയപെടുന്നു .
- ഡൽഹി പീഡനകേസിൻറെ പശ്ചാത്തലത്തിൽ രൂപവത്കരിച്ച ജസ്റ്റിസ് ജെ.എസ് വർമ കമ്മിറ്റിയുടെ റിപ്പോർട്ടാണ് ഈ നിയമത്തിൻറെ അടിസ്ഥാനം .
- മുൻകാല പ്രാബല്യത്തോടെ 2013 ഏപ്രിൽ 2 നു ആണ് നിയമം ഗസറ്റിൽ വിജ്ഞാപനം ചെയ്തത് .
- ഇന്ത്യൻ ശിക്ഷാ നിയമം , ക്രിമിനൽ നടപടി ക്രമം ,തെളിവു നിയമം , കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ തടയുന്നതിനുള്ള നിയമം എന്നിവ ഇതോടൊപ്പം ഭേദഗതി ചെയ്തു .
- ബാലാത്സംഗത്തിനിടെ ഇര മരിക്കുകയോ ജീവച്ഛവമാവുകയൊ ചെയ്താൽ പ്രതികൾക്ക് വധശിക്ഷയോ 20 കൊല്ലം അല്ലെങ്കിൽ ജീവിതാവസാനം വരെ തടവുശിക്ഷയോ വിധിക്കാം.
- സ്ത്രീകൾക്ക് നേരെ ആസിഡ് ആക്രമണം നടത്തുന്നവർക്ക് ചുരുങ്ങിയത് 10 വർഷവും പരമാവതി ജീവപര്യന്തവും തടവുശിക്ഷ വിധിക്കാം .
- സമ്മതപ്രകാരം ലൈംഗിക ബന്ധത്തിനുള്ള കുറഞ്ഞ പ്രായം 18 ആക്കി .
- സ്ത്രീ സുരക്ഷ നിയമപ്രകാരം ആദ്യമായി വധശിക്ഷ ലഭിച്ചത് മുംബൈയിലെ ശക്തിമിൽ ബലാത്സംഗക്കേസിലെ പ്രതികൾക്കാണ് .
- ഒന്നിൽ കൂടുതൽ ബലാത്സംഗക്കേസിൽ പ്രതികളായവർക്ക് വധശിക്ഷ വ്യവസ്ഥചെയ്യുന്ന വകുപ്പ് ഇന്ത്യൻ പീനൽ കോഡിലെ 376 (ഇ) ആണ് .
- സ്ത്രീ സുരക്ഷ നിയമത്തിനു കാരണമായ ഡൽഹി പീഡനം നടന്നത് 2012 ഡിസംബർ 16 നു ആണ് .



0 comments: