Tughlaq Dynasty (Medievel Indian History part 3)

3:40 PM AMAL NASEER 0 Comments

തുഗ്ലക് വംശം 
(1320-1412)


  •   പഞ്ചാബ് ഗവർണറായ ഗാസി മാലിക്കാണ് ഗിയാസുദ്ദീൻ തുഗ്ലക് (1320-1325) എന്ന പേര് സ്വീകരിച്ചുകൊണ്ട് തുഗ്ലക് വംശം സ്ഥാപിച്ചത് .
  • പന്തൽ തകർന്നു വീണ അപകടത്തിലായിരുന്നു ഗിയസുദ്ദീൻറെ അന്ത്യം .
  • പുത്രനായ ജൂനാരാജകുമാരൻ മുഹമ്മദ്‌ ബിൻ തുഗ്ലക് (1325-1351) എന്ന പേരിൽ സുൽത്താനായി .
  • അപ്രായോഗികമായ പരിഷ്കാരങ്ങളുടെ പേരിൽ ഇദ്ദേഹം "ബുദ്ധിമാനായ വിഡ്ഡി" , "ദുർനക്ഷത്രകാരനായ ആദർഷവാദി" എന്നിങ്ങനെ വിശേഷിക്കപ്പെട്ടു .
  • തലസ്ഥാനം ഡൽഹിയിൽ നിന്ന് ദേവഗിരി (ദൗലത്തബാദ്) യിലേക്ക് മാറ്റിയതും നാണയപരിഷ്കരണവുമായിരുന്നു തുഗ്ലക്കിൻറെ പരാജയപ്പെട്ട പ്രധാന പരിഷ്കാരങ്ങൾ .
  • "ലോകത്തിലെ ഒരു അത്ഭുതം" എന്നാണ് ഇബ്നുബത്തൂത്ത തുഗ്ലക്കിനെ വിശേഷിപ്പിച്ചത് .
  • 1351-ൽ സിൻഡിൽ വെച്ച് തുഗ്ലക്ക് അന്തരിച്ചു. ബദായുനി എന്ന ചിത്രകാരൻറെ വിശേഷണം ഇങ്ങനെ : "അങ്ങനെ സുൽത്താൻ പ്രജകളിൽ നിന്നും പ്രജകൾ സുൽത്താനിൽ നിന്നും മുക്തരായി".
  • മുഹമ്മദിൻറെ പിൻഗാമിയായി അധികാരമേറ്റ ഫിറോസ്‌ ഷാ തുഗ്ലക് (1351-1388) ആണ് ഹിന്ദുക്കൾക്ക് മേൽ ആദ്യമായി "ജസിയ" എന്ന മത നികുതി ഏർപെടുത്തിയത് .
  • പിൽകാലത്ത് അക്ബർ "ജസിയ" നിർത്തലാക്കിയെങ്കിലും ഔറംഗസേബ് അത് പുനസ്ഥാപിച്ചു . 
  • ഫിറോസാബാദ് , ഫിറോസ്പൂർ , ജൗൺപൂർ , എന്നീ നഗരങ്ങൾ സ്ഥാപിച്ചതും ഫിറോസാണ് .
  • ഹൈന്ദവ മതഗ്രന്ഥങ്ങൾ സംസ്കൃതത്തിൽ നിന്നും പേർഷ്യൻ ഭാഷയിലേക്ക് പരിഭാഷപെടുത്താൻ ശ്രമിച്ച ആദ്യ ഭരണാധികാരിയും ഫിറോസാണ് .
  • ഫിറോസിൻറെ മരണശേഷം സുൽത്താൻ ഭരണം ക്ഷയിക്കുകയും അത് ഡൽഹിക്ക് ചുറ്റുമായി പരിമിതപെടുകയും ചെയ്തു .

തുഗ്ലക് വംശത്തിലെ ഭരണാധികാരികൾ 

  1. ഗിയാസുദ്ദീൻ തുഗ്ലക് (1320-1325)
  2. മുഹമ്മദ്‌ ബിൻ തുഗ്ലക് (1325-1351)
  3. ഫിറോസ്‌ ഷാ തുഗ്ലക് (1351-1388)
ഇവർ മൂന്ന് പേരുമാണ് പ്രധാനികൾ ഫിറോസ്ഷാ ക്ക് ശേഷമുള്ള തുഗ്ലക്ക് വംശത്തിലെ ഒരു രാജാവും ശക്തൻ ആയിരുന്നില്ല .ഇതിനാൽ സാമ്രാജ്യം ക്ഷയിക്കുകയും ഏകദേശം 10 വർഷത്തിനുള്ളിൽ നാമാവശേഷമാവുകയും ചെയ്തു . അവസാനം തുഗ്ലക് വംശത്തിൻറെ പ്രദേശങ്ങൾ രണ്ടു സുൽത്താന്മാർ വിഭജിച്ച്‌ ഭരിക്കുകയായിരുന്നു .


  • മഹ്മൂദ്  നസീറുദ്ദീൻറെ മകനായ നസീറുദ്ദീൻ മഹ്മൂദ് ഷാ (1394-1412/ 1413 ) ദില്ലി ആസ്ഥാനമാക്കി കിഴക്കൻ പ്രദേശങ്ങൾ നിയന്ത്രിച്ചു .
  • ഫിറോസ്‌ ഷാ തുഗ്ലകിൻറെ ചെറുമകനായ നുസ്രത് ഷാ ഫിറോസാബാദ് ആസ്ഥാനമാക്കി പടിഞ്ഞാറൻ പ്രദേശങ്ങൾ നിയന്ത്രിച്ചു.(1391-1398)

0 comments: