Whistle Blowers Act
വിസിൽ ബ്ലോവേഴ്സ് നിയമം
- അഴിമതിക്കെതിരെ ഐക്യരാഷ്ട്ര സഭ അംഗീകരിച്ച വിസിൽ ബ്ലോവേഴ്സ് ചട്ടം അടിസ്ഥാനമാക്കി കൊണ്ടുവന്ന നിയമം .
- 2014 ഫെബ്രുവരിയിൽ പാർലമെന്‍റ് വിസിൽ ബ്ലോവേഴ്സ് പ്രൊട്ടെക്ഷൻ ബിൽ -2011 പാസ്സാക്കി .2014 മെയ് 9 ന് രാഷ്‌ട്രപതി പ്രണബ് മുഖർജിയുടെ അനുമതി ലഭിച്ചതോടെ നിയമമായി .
- ഈ നിയമപ്രകാരം ഉദ്യോഗസ്ഥരുടെ അഴിമതി ആർക്ക് വേണെമെങ്കിലും ചൂണ്ടി കാണിക്കാം . കേന്ദ്രത്തിൻറെയോ സംസ്ഥാനത്തിൻറെയോ വിജിലൻസ് കമ്മിഷനാണ് പരാതി നൽകേണ്ടത് .
- കേന്ദ്ര , സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർക്കെതിരെയോ സർകാർ ഉടമസ്ഥതയിലുള്ള കമ്പനി/ സൊസൈറ്റിയിലെ ഉദ്യോഗസ്ഥർക്കെതിരെയോ പരാതി നൽകാം .
- പ്രതിരോധം , രഹസ്യാന്വേഷണ വിഭാഗം ,പോലിസ് എന്നിവർക്കെതിരെ പരതി സ്വീകരിക്കില്ല .മന്ത്രിസഭക്കെതിരെയും പാടില്ല .
- ഒരു കോടതിയോ ട്രൈബ്യൂണലോ തീർപ്പാക്കിയ കേസ് പരിഗണിക്കപെടില്ല . അഞ്ചു വർഷത്തിലധികം പഴക്കമുള്ള കാര്യങ്ങളും പരിശോധിക്കുകയില്ല . എല്ലാ വെളിപെടുത്തലിനും വിശദാംശങ്ങൾക്കും സഹായകമായ രേഖകളും വേണം .
- അജ്ഞാത പരാതികൾ സ്വീകരിക്കുകയില്ല .
- പരാതി ഉന്നയിക്കുന്ന ആളെ സംരക്ഷിക്കാൻ വ്യവസ്ഥയുമുണ്ട് .എന്നാൽ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നവർ ശിക്ഷിക്കപ്പെടും . പരാതിക്കാരൻ താൻ ആരെന്ന് വ്യക്തമാക്കണം . ഈ വിവരം രഹസ്യമായി സൂക്ഷിക്കപ്പെടും .വിജിലൻസ് കമ്മീഷൻറെ തലവനു മാത്രമേ ഈ രഹസ്യം പുറത്തുവിടാൻ കഴിയൂ .
- പരാതിക്കാരൻറെ പേരു വിവരം നിയമവിധേയമല്ലാതെ പുറത്താക്കിയാൽ മൂന്നുവർഷം വരെ തടവും 50000 രൂപ പിഴയും ശിക്ഷ ലഭിക്കും .
- ദുരുദ്ദേശ്യത്തോടെ പരാതി നൽകുന്നവർക്ക് രണ്ടുവർഷം വരെ തടവും 30000 രൂപ വരെ പിഴയും ശിക്ഷ ലഭിക്കാം .


0 comments: