Khilji Dynasty (Midievel Indian History Part 2)

2:02 PM AMAL NASEER 0 Comments

ഖിൽജി വംശം 

  •  ദില്ലി സുൽതാനത്ത് ഭരിച്ച രണ്ടാമത്തെ രാജവംശമാണ് ഖിൽജി വംശം .
  • തുർക്കി ഉത്ഭവമുള്ള അഫ്ഗാനികൾ (ഘൽജികൾ) സ്ഥാപിച്ച ഒരു രാജവംശമാണിത്. വാൾപയറ്റുകാർ എന്ന് അർഥം വരുന്ന ഖിൽജി എന്ന നാമദേയം ഇവർ സ്വയം വിശേഷിപ്പിക്കനായി ചേർത്തതാണ് . 
  • മംലൂക്ക് സുൽത്താനായിരുന്ന കുത്തബുദ്ദീൻ ഐബക്കിൻറെ  സേനാനായകരിൽ ഒരാളായിരുന്ന ഇഖ്തിയാറുദ്ദീൻ മുഹമ്മദ്‌ ബിൻ ബഖ്തിയാർ ഖിൽജി 12 ആം നൂറ്റാണ്ടിൻറെ അവസാനത്തിൽ ബീഹാർ , ബംഗാൾ എന്നീ പ്രദേശങ്ങൾ കീഴടക്കി .
  • ദില്ലിയിൽ മംലൂക്ക് രാജവംശത്തിൻറെ സാമന്തരായിരുന്നു ഖിൽജികൾ .
  • സുൽത്താൻ ബാൽബൻറെ മരണത്തോടെ ദില്ലി സുൽത്താനത്ത് അസ്ഥിരമായി . പല കലാപങ്ങളും പൊട്ടിപുറപ്പെട്ടു. ഇത് ജലാലുദ്ദീൻ ഖിൽജിയെ രാജാവായി തിരഞ്ഞെടുക്കുന്നതിലേക്ക് നയിച്ചു .
  • ബാൽബന്‍റെ പിൻഗാമിയായ കൈക്കബാദിനെ വധിച്ച്‌ ജലാലുദ്ദീൻ ഖിൽജി (1290-1296) ഖിൽജി വംശം സ്ഥാപിച്ചു .
  • മാതുലനും ഭാര്യാപിതാവുമായ ജലാലുദ്ദീനെ ചതിയിൽ കൊലപെടുത്തി അധികാരമേറ്റ അലാവുദ്ദീൻ ഖിൽജിയാണ് (1296-1316) ഈ വംശത്തിലെ ഏറ്റവും പ്രഗത്ഭനായ സുൽത്താൻ .

  • ആദ്യമായി ഒരു ഹിന്ദു വനിതയെ വിവാഹം കഴിച്ച ആദ്യ മുസ്ലിം ഭരണാധികാരികൂടിയാണ് ഇദ്ദേഹം . ഗുജറാത്തിലെ രാജവിധവയായ കമാലാദേവിയായിരുന്നു ഈ വനിത.
  • ഒട്ടകങ്ങളെ ഉപയോഗിച്ച് തപാൽ സമ്പ്രദായം ആരംഭിച്ച അലാവുദ്ദീൻ നാണയങ്ങളിൽ "രണ്ടാം അലക്സാണ്ടർ" എന്ന് സ്വയം വിശേഷിപ്പിച്ചു .
  • ദക്ഷിണേന്ത്യയിൽ നടത്തിയ ആക്രമണങ്ങളുടെ പേരിൽ അലാവുദ്ദീൻ "മുസ്ലിം  ഇന്ത്യയുടെ സമുദ്രഗുപ്തൻ" എന്നും വിശേഷിപ്പിക്കപ്പെട്ടു.
  • അലാവുദ്ദീൻ ഖിൽജിയുടെ സാമ്രാജ്യം ഏകദേശം ഇന്ത്യയുടെ ഭൂരിഭാഗവും - തെക്കേ ഇന്ത്യ വരെ വ്യാപിച്ചു.
  • പലയുദ്ധങ്ങളും ചെയ്തു അലാവുദ്ദീൻ ഗുജറാത്ത് , രന്തംഭോർ , ചിറ്റോർ , മള്വാ , ഡെക്കാൻ എന്നീ പ്രദേശങ്ങൾ പിടിച്ചടക്കി .
  • അലാവുദ്ദീൻറെ  അടിമയായിരുന്ന മാലിക് ഖഫൂർ തെക്കേ ഇന്ത്യയിലെ മധുര കൊള്ളയടിച്ചു .
  •   അലാവുദ്ദീൻറെ ഇരുപത് വർഷ ഭരണകാലത്ത് 1299-1300 , 1302-1303 എന്നീ കാലയളവുകളിൽ മംഗോളിയർ രണ്ടുവട്ടം ദില്ലി ആക്രമിച്ചു . അവയെല്ലാം അലാവുദ്ദീൻ ഖിൽജി വിജയകരമായി ചെറുത്തു. 
  • മംഗോൾ ആക്രമണത്തിനെ നേരിടുന്നതിന് ഖിൽജി ഒരു സൈന്യത്തെ രൂപവത്കരിക്കുകയും ചെയ്തു .
  • പട്ടാളക്കാരെ വിന്ന്യസിക്കുന്നതിന്  സിരി എന്നൊരു പട്ടണം നിർമിക്കുകയും ചെയ്തു .
  • 1316 -ൽ അലാവുദ്ദീൻ ഖിൽജി അന്തരിച്ചു .
  • അലാവുദ്ദീൻ ഖിൽജിയുടെ മരണശേഷം ഇളയസഹോദരൻറെ റീജെൻറ് ആയി ഭരണം നടത്തിയിരുന്ന മുബാറക് ഷാ സഹോദരനെ സ്ഥാനഭ്രഷ്ടനാക്കി അധികാരം ഏറ്റെടുത്തു .
  • അലാവുദ്ദീൻറെ പല ഉത്തരവുകളും മുബാറക് റദ്ദുചെയ്തു . കമ്പോളനിയന്ത്രണവും  മദ്യനിരോധനവും എടുത്തുകളഞ്ഞു.തടവുകാരെ ഒന്നടങ്കം മോചിപ്പിക്കുകയും ചെയ്തു .
  • അലാവുദ്ദീൻ ജനമനസ്സുകളിൽ സൃഷ്ടിച്ചിരുന്ന ഭീതി ഏറെ കുറേ ഒഴിവായെങ്കിലും രാജ്യത്ത് അസ്ഥിരതയും  കലാപങ്ങളും വർദ്ധിച്ചു വന്നു .
  • ഏറേ നീണ്ട കൊട്ടാര വിപ്ലവങ്ങൾക്കും കലഹങ്ങൾക്കൊമൊടുവിൽ 1320 ൽ മുബാറക് ഷായെ കൊട്ടാരത്തിൽ വെച്ചു ഖുസ്രോഖാൻ  വധിച്ചു .

കമ്പോളനിയന്ത്രണം 

                                                     സാധനങ്ങളുടെ വില നിജപെടുത്താൻ ഉദ്ദേശിച്ചു കൊണ്ട് അലാവുദ്ദീൻ കമ്പോളനിയന്ത്രണം ഏർപെടുത്തി . ഇതിനായി ഡൽഹിയിൽ മൂന്ന് കമ്പോളങ്ങൾ സ്ഥാപിച്ചു .ഒന്ന് ഭക്ഷ്യധാന്യങ്ങൾക്ക് രണ്ട് വിലകൂടിയ തുണിത്തരങ്ങൾക്ക് . ആടുമാടുകൾ , കുതിരകൾ , അടിമകൾ എന്നിവയ്ക്കുള്ളതായിരുന്നു മൂന്നാമ്മത്തേത് . ഷഹ്ന എന്ന ഉദ്ദ്യോഗസ്ഥരുടെ നിയന്ത്രണത്തിലായിരുന്നു ഓരോ കമ്പോളവും .

  • അലാവുദ്ദീന്‍റെ മരണത്തോടെ സേനാനായകനായ മാലിക് കഫൂർ അധികാരം നിയന്ത്രിച്ചു .

0 comments: